---
title: "ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയെന്ന വാർത്ത വസ്തുതാവിരുദ്ധം"
english_title: "News that the Supreme Court has stayed the ban on single-use plastic is false"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307112/News that the Supreme Court has stayed the ban on single-use plastic is false"
published_at: "2025-08-07T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയെന്ന വാർത്ത വസ്തുതാവിരുദ്ധം

> **Lead Summary:** സംസ്ഥാനത്തെ പത്ത് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികളും രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികളും നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിരോധനം ഓഡിറ്റോറിയങ്ങൾക്കും കല്യാണങ്ങൾക്കും പൊതുപരിപാടികൾക്കും ബാധകമാക്കി ഒക്ടോബർ 2 മുതൽ നടപ്പാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

## Article Content

സംസ്ഥാനത്തെ പത്ത് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികളും രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികളും നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിരോധനം ഓഡിറ്റോറിയങ്ങൾക്കും കല്യാണങ്ങൾക്കും പൊതുപരിപാടികൾക്കും ബാധകമാക്കി ഒക്ടോബർ 2 മുതൽ നടപ്പാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

എന്നാൽ, 2020 ജനുവരിയിൽ ഇറങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധന ഉത്തരവിന് ഈ സ്റ്റേ ബാധകമല്ല. കേരളത്തിൽ നിലവിൽ എല്ലാത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും നിരോധനമുണ്ട്.

നിരോധിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനും പിഴയും ശിക്ഷയും നൽകേണ്ടിവരും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307112/News that the Supreme Court has stayed the ban on single-use plastic is false)